വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ കാണാന്‍ ആളില്ല; സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി കോവിഡ് രണ്ടാം തരംഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നത് സിനിമാ മേഖലയെയും ബാധിക്കുന്നു. വിഷുവിന് റിലീസ് ചെയ്ത ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തീയറ്ററിലെത്തുന്നില്ല. ലോക്ക്ഡൗണില്‍ മാസങ്ങളോളം അടച്ചിട്ട തീയറ്ററുകള്‍ തുറന്ന് വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ നിറഞ്ഞോടുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്. നായാട്ട്, ചതുര്‍മുഖം, നിഴല്‍, കര്‍ണന്‍ എന്നിങ്ങനെ വിവിധതരം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന അഞ്ചോളം ചിത്രങ്ങളെത്തിയിട്ടും കോവിഡ് കേസുകള്‍ കൂടിയതോടെ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞു. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുക്കാലം തീയേറ്ററുകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. തീയേറ്ററുകളിലേക്ക് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നത് സിനിമാ മേഖലയെയും ബാധിക്കുന്നു. വിഷുവിന് റിലീസ് ചെയ്ത ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തീയറ്ററിലെത്തുന്നില്ല. ലോക്ക്ഡൗണില്‍ മാസങ്ങളോളം അടച്ചിട്ട തീയറ്ററുകള്‍ തുറന്ന് വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ നിറഞ്ഞോടുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്.
നായാട്ട്, ചതുര്‍മുഖം, നിഴല്‍, കര്‍ണന്‍ എന്നിങ്ങനെ വിവിധതരം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന അഞ്ചോളം ചിത്രങ്ങളെത്തിയിട്ടും കോവിഡ് കേസുകള്‍ കൂടിയതോടെ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞു. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുക്കാലം തീയേറ്ററുകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ ചിത്രങ്ങള്‍ റിലീസിന് എത്തിയത്. എന്നാല്‍ കൊവിഡും വേനല്‍ മഴയുമടക്കം വലിയൊരു ശതമാനം പ്രേക്ഷകരും ഒ ടി ടി ചിത്രങ്ങള്‍ക്ക് പിറകെ പോവുകയാണ്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ട് നടത്തുന്ന ഷോകളില്‍ സിനിമ കാണാന്‍ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളില്‍ വരെ വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തുന്നത്. റമദാന്‍ നോമ്പ് ആരംഭിച്ചതും ആളുകള്‍ തീയേറ്ററുകളില്‍ പോകുന്നത് കുറയാന്‍ കാരണമായിട്ടുണ്ട്. മലബാര്‍ മേഖലയില്‍ ഭൂരിപക്ഷം തീയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.