കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവില്ല; പോലീസിന്റെ അന്വേഷണ റിപോര്‍ട്ട്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രാഗി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന് പോലീസിന്റെ അന്വേഷണ റിപോര്‍ട്ട്. കോവിഡ് ബാധിതരായിരുന്ന എറണാകുളം സ്വദേശികളായ ഹാരിസ്, ജമീല, ബൈഹൈക്കി എന്നിവര്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണം പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചികില്‍സാപിഴവ് ചൂണ്ടിക്കാട്ടി നഴ്‌സിംഗ് സൂപ്രണ്ട് ജലജാ ദേവി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടതോടെയാണ് സംഭവം വിവാദമായത്. ജലജാ ദേവിയെ പിന്തുണച്ച് ജൂനിയര്‍ ഡോക്ടര്‍ നജ്മയും രംഗത്തെത്തിയതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ ഇക്കാര്യം പോലീസ് […]

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രാഗി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന് പോലീസിന്റെ അന്വേഷണ റിപോര്‍ട്ട്. കോവിഡ് ബാധിതരായിരുന്ന എറണാകുളം സ്വദേശികളായ ഹാരിസ്, ജമീല, ബൈഹൈക്കി എന്നിവര്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണം പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചികില്‍സാപിഴവ് ചൂണ്ടിക്കാട്ടി നഴ്‌സിംഗ് സൂപ്രണ്ട് ജലജാ ദേവി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടതോടെയാണ് സംഭവം വിവാദമായത്. ജലജാ ദേവിയെ പിന്തുണച്ച് ജൂനിയര്‍ ഡോക്ടര്‍ നജ്മയും രംഗത്തെത്തിയതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മരിച്ചവരുടെ ബന്ധുക്കളെ ഇക്കാര്യം പോലീസ് രേഖാമൂലം അറിയിച്ചു. അതേസമയം എല്ലാ തെളിവുകളും പരിശോധിക്കാതെയാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണം ജൂലൈ 20നായിരുന്നു. ഡോക്ടര്‍മാരില്‍ നിന്നും ആശുപത്രി ജീവനക്കാരില്‍ നിന്നും മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു.

ചികിത്സാപിഴവിന് തെളിവില്ലെന്നാണ് പൊലീസിന്റെ വാദം. അതേസമയം ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാതെയാണ് പൊലീസ് കേസ് ഡയറി ക്ലോസ് ചെയ്തതെന്നും തെളിവുകള്‍ പരിശോധിക്കാന്‍ തയാറാകാത്തത് കേസ് ഒതുക്കാനാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ അറിയിച്ചു.

covid-victim-dies-at-kalamassery-medical-college-police-said-the-treatment-could-not-find-fault

Related Articles
Next Story
Share it