ജില്ലയിലെ കോളനികളില്‍ 45ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും

കാസര്‍കോട്: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലെ 45ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ നടത്തേണ്ട രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ സൗകര്യമൊരുക്കുന്നതിന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാ പട്ടികജാതി വികസന, പട്ടികവര്‍ഗ വികസന ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ആരോഗ്യ വകുപ്പ് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കും. ലോക് ഡൗണ്‍ […]

കാസര്‍കോട്: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലെ 45ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ നടത്തേണ്ട രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ സൗകര്യമൊരുക്കുന്നതിന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാ പട്ടികജാതി വികസന, പട്ടികവര്‍ഗ വികസന ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ആരോഗ്യ വകുപ്പ് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കും.
ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അളക്കുന്ന പാല്‍ മില്‍മ വഴി സിഎഫ്എല്‍ടിസികളിലെ കോവിഡ് രോഗികള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വയോജന കേന്ദ്രങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ജില്ലയില്‍ മാഷ്, ആര്‍ആര്‍ടി, വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം എന്നിവ വിശദീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വ്യാഴാഴ്ച ചേരും. ജില്ലാ കലക്ടര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിക്കും.

വീട്ടിലുള്ള ഒരാള്‍ കോവിഡ് പോസിറ്റീവായാല്‍ ആ വീട്ടിലുള്ള എല്ലാ അംഗങ്ങളും 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. കോവിഡ് ബാധിതനായ വ്യക്തി മറ്റുള്ളവരുമായി ബന്ധപ്പെടാതെ റൂമില്‍ ചികിത്സയില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് പത്തില്‍ താഴെ എത്തുന്നതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശം. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.

ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലയില്‍ 77 ചെക്ക് പോയിന്റുകള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പിബി രാജീവ് പറഞ്ഞു. ക്വാറന്റൈന്‍ പരിശോധനയ്ക്കുള്ള ബൈക്ക് പട്രോള്‍ വിപുലപ്പെടുത്തി. പുതുതായി പരിശീലനം നേടിയ കാസര്‍കോട് ജില്ലക്കാരായ 48 പൊലീസുകാരെ അവരവരുടെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജില്ലയില്‍ മാഷ് പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
ജില്ലയില്‍ സാമൂഹിക നീതി വകുപ്പ് വയോജന ഭക്ഷ്യകിറ്റ് വിതരണം പൂര്‍ത്തിയാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും.

യോഗത്തില്‍ സബ് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എഡിഎം അതുല്‍ സ്വാമിനാഥ്, ഡിഎംഒ ഡോ.കെ.ആര്‍.രാജന്‍, ഡപ്യൂട്ടി ഡിഎംഒ ഡോ. എ.വി. രാംദാസ്, കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it