കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു

കൊച്ചി: കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പണം കൊടുത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയില്‍ നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ […]

കൊച്ചി: കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പണം കൊടുത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയില്‍ നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കേന്ദ്ര വാക്‌സിന്‍ പോളിസിക്ക് വിരുദ്ധമാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു അപ്പീല്‍.

Related Articles
Next Story
Share it