കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജൂലായ് ഏഴിന്

കാസര്‍കോട്: കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജുലായ് ഏഴിന് വാക്‌സിനേഷന്‍ നല്‍കുന്നതിനായി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബെല്ല, കാഞ്ഞാങ്ങാട്, വ്യാപാരി ഭവന്‍ ഹൊസങ്കടി എന്നീ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വാക്‌സിന്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് സഹിതം ഈ കേന്ദ്രങ്ങളില്‍ ഹാജരാകണം. രാവിലെ 9 മണി മുതല്‍ […]

കാസര്‍കോട്: കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജുലായ് ഏഴിന് വാക്‌സിനേഷന്‍ നല്‍കുന്നതിനായി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബെല്ല, കാഞ്ഞാങ്ങാട്, വ്യാപാരി ഭവന്‍ ഹൊസങ്കടി എന്നീ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വാക്‌സിന്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് സഹിതം ഈ കേന്ദ്രങ്ങളില്‍ ഹാജരാകണം. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വാക്‌സിനേഷന്‍ സമയം. ഓരോ കേന്ദ്രങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ആദ്യത്തെ 300 പേര്‍ക്ക് വീതം വാക്സിനേഷന്‍ നല്‍കും. ജില്ലയില്‍ ആവശ്യമായ വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് വരും ദിവസങ്ങളില്‍ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷനുള്ള സൗകര്യമൊരുക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it