മേയ്ത്ര കെയര്‍ ക്ലിനിക്കില്‍ കോവിഡ് വാക്‌സിനേഷന്‍ 30 മുതല്‍

ചെമനാട്: ചെമനാട് മേയ്ത്ര കെയര്‍ ക്ലിനിക്ക് മാര്‍ച്ച് 30 മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ആധാര്‍ കാര്‍ഡുമായി ക്ലിനിക്ക് സന്ദര്‍ശിക്കുകയും വേണം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ക്ലിനിക്കില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ലഭ്യമാണ്. നിലവില്‍, 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കൂ. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും. എല്ലാവരും അവരവരുടെ വീടുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിന്‍ എടുത്ത്‌കൊണ്ട് […]

ചെമനാട്: ചെമനാട് മേയ്ത്ര കെയര്‍ ക്ലിനിക്ക് മാര്‍ച്ച് 30 മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ആധാര്‍ കാര്‍ഡുമായി ക്ലിനിക്ക് സന്ദര്‍ശിക്കുകയും വേണം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ക്ലിനിക്കില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ലഭ്യമാണ്.
നിലവില്‍, 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കൂ. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും. എല്ലാവരും അവരവരുടെ വീടുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിന്‍ എടുത്ത്‌കൊണ്ട് അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ അനുഭവം സുഖകരമാക്കാന്‍ ഞങ്ങള്‍ ക്ലിനിക്കില്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്-മേയ്ത്ര കെയര്‍ ക്ലിനിക്കിലെ ഫാമിലി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് & ചീഫ് ഓഫ് സ്റ്റാഫ് ഡോ. അലി സമീല്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0499 4350000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles
Next Story
Share it