ശനിയാഴ്ച മുതല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി. രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധമായം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കും. കുടുംബാഗങ്ങളാണെങ്കിലും യാത്ര ചെയ്യുന്നവര്‍ രണ്ട് മാസ്‌കുകള്‍ ധരിക്കണം. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിനു മുകളില്‍ ഒരു തുണി മാസ്‌കുമാണ് ധരിക്കേണ്ടത്. സംസ്ഥാനത്ത് കോവിഡ് അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് […]

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി. രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധമായം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കും. കുടുംബാഗങ്ങളാണെങ്കിലും യാത്ര ചെയ്യുന്നവര്‍ രണ്ട് മാസ്‌കുകള്‍ ധരിക്കണം. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിനു മുകളില്‍ ഒരു തുണി മാസ്‌കുമാണ് ധരിക്കേണ്ടത്.

സംസ്ഥാനത്ത് കോവിഡ് അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് നേരത്തെ കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it