കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍. സൂപ്രണ്ട് ബദിയടുക്ക മവ്വാര്‍ പെരിഞ്ചയിലെ ഗുറുവ(73), വിദ്യാനഗര്‍ പടുവടുക്കത്തെ നബീസ(64) എന്നിവരാണ് മരിച്ചത്. ഗുറുവയെ പനിയെ തുടര്‍ന്ന് 18ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഉച്ചക്കാണ് മരിച്ചത്. ഗുറുവയുടെ അയല്‍ക്കാരനായ ബന്ധു അഞ്ച് ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനുപിന്നാലെയാണ് ഗുറുവ കോവിഡ് ബാധിച്ച് മരിക്കുന്നത്. ലളിതയാണ് ഗുറുവയുടെ ഭാര്യ. മക്കള്‍: രാജേന്ദ്ര, രാഘവേന്ദ്ര, രാഘവ. […]

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍. സൂപ്രണ്ട് ബദിയടുക്ക മവ്വാര്‍ പെരിഞ്ചയിലെ ഗുറുവ(73), വിദ്യാനഗര്‍ പടുവടുക്കത്തെ നബീസ(64) എന്നിവരാണ് മരിച്ചത്. ഗുറുവയെ പനിയെ തുടര്‍ന്ന് 18ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഉച്ചക്കാണ് മരിച്ചത്. ഗുറുവയുടെ അയല്‍ക്കാരനായ ബന്ധു അഞ്ച് ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനുപിന്നാലെയാണ് ഗുറുവ കോവിഡ് ബാധിച്ച് മരിക്കുന്നത്. ലളിതയാണ് ഗുറുവയുടെ ഭാര്യ. മക്കള്‍: രാജേന്ദ്ര, രാഘവേന്ദ്ര, രാഘവ.
പരേതനായ അബ്ദുല്‍ റഹ്മാന്റെ ഭാര്യയാണ് നബീസ. ശ്വാസ തടസത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തളങ്കരയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: മുഹമ്മദ്, അഷ്‌റഫ് ദുബായ്, സുഹ്‌റ, ആയിഷ, ഖദീജ, മൈമൂന, ഫര്‍സ, അസീസ്. മരുമക്കള്‍: മുഹമ്മദ് ഹാരിഫ് നായന്മാര്‍മൂല, അബ്ദുല്‍ റഷീദ് പച്ചക്കാട്, മുനീര്‍ എരുതുംകടവ്, ലത്തീഫ് മാസ്തിക്കുണ്ട്, ഫസല്‍ ചെടേക്കാല്‍, ജസീറ, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, അസീസ് (കോപ്പ), ബീഫാത്തിമ, ഖദീജ.

Related Articles
Next Story
Share it