ജനറല്‍ ആസ്പത്രിയിലെ കാരുണ്യ ഫാര്‍മസി ജീവനക്കാര്‍ക്ക് കോവിഡ്: ഫാര്‍മസി അടച്ച് പൂട്ടി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ കാരുണ്യ ഫാര്‍മസി ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഫാര്‍മസി അടച്ച് പൂട്ടി. ഇതോടെ മിതമായ നിരക്കില്‍ ജീവന്‍ രക്ഷാമരുന്നു അടക്കമുള്ളവ ലഭിക്കുന്ന രോഗികള്‍ ദുരിതത്തിലായി. ഈ മാസം എട്ടിനാണ് ജീവനക്കാര്‍ നടത്തിയ ശ്രവ പരിശോധനയില്‍ കോവിഡ് പോസ്റ്റീവായത്. ഇതോടെ ഫാര്‍മസി അടച്ച് പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇവരുമായി അടുത്തിടപഴകിയവരോട് ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫാര്‍മസി പ്രവര്‍ത്തിക്കുന്നത് കാരണം പാവപ്പെട്ട രോഗികള്‍ക്ക് അനുഗ്രഹമായിരുന്നു. ഫാര്‍മസി എന്ന് തുറക്കുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. ഫാര്‍മസിക്ക് മുന്നില്‍ അടച്ചിടുവെന്ന […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ കാരുണ്യ ഫാര്‍മസി ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഫാര്‍മസി അടച്ച് പൂട്ടി. ഇതോടെ മിതമായ നിരക്കില്‍ ജീവന്‍ രക്ഷാമരുന്നു അടക്കമുള്ളവ ലഭിക്കുന്ന രോഗികള്‍ ദുരിതത്തിലായി. ഈ മാസം എട്ടിനാണ് ജീവനക്കാര്‍ നടത്തിയ ശ്രവ പരിശോധനയില്‍ കോവിഡ് പോസ്റ്റീവായത്. ഇതോടെ ഫാര്‍മസി അടച്ച് പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇവരുമായി അടുത്തിടപഴകിയവരോട് ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫാര്‍മസി പ്രവര്‍ത്തിക്കുന്നത് കാരണം പാവപ്പെട്ട രോഗികള്‍ക്ക് അനുഗ്രഹമായിരുന്നു. ഫാര്‍മസി എന്ന് തുറക്കുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. ഫാര്‍മസിക്ക് മുന്നില്‍ അടച്ചിടുവെന്ന അറിയിപ്പ് നോട്ടിസ് പതിച്ചിട്ടുണ്ട്.

Related Articles
Next Story
Share it