ചീമേനി തുറന്ന ജയിലില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ നാലു തടവുകാര്‍ക്ക് കോവിഡ്

ചീമേനി: ചീമേനി തുറന്ന ജയിലില്‍ തിരികെയെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ നാല് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 60 ദിവസമായി പരോളില്‍ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചെത്തി വിവിധ സ്ഥലങ്ങളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ 197 തടവുകാരില്‍ നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ 40 തടവുകാര്‍ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിച്ചു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ജയിലില്‍ പ്രവേശിക്കാന്‍ വേണ്ടി നടത്തിയ പരിശോധനയിലാണ് നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ച 88 തടവുകാരില്‍ ഉള്‍പ്പെട്ടവരാണ് കോവിഡ് […]

ചീമേനി: ചീമേനി തുറന്ന ജയിലില്‍ തിരികെയെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ നാല് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 60 ദിവസമായി പരോളില്‍ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചെത്തി വിവിധ സ്ഥലങ്ങളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ 197 തടവുകാരില്‍ നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ 40 തടവുകാര്‍ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിച്ചു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ജയിലില്‍ പ്രവേശിക്കാന്‍ വേണ്ടി നടത്തിയ പരിശോധനയിലാണ് നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ച 88 തടവുകാരില്‍ ഉള്‍പ്പെട്ടവരാണ് കോവിഡ് ബാധിതര്‍. ചീമേനി തുറന്ന ജയിലില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ വേണ്ടത്ര സ്ഥലമില്ലാത്തതിനാല്‍ 100 തടവുകാരെ കണ്ണൂരിലും തലശ്ശേരിയിലുമാണ് ക്വാറന്റൈനില്‍ പാര്‍പ്പിച്ചത്. ഇതില്‍ രണ്ട് ബ്ലോക്കുകളിലായി കണ്ണൂരില്‍ പാര്‍പ്പിച്ചവരില്‍ 4 പേര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇവരോടൊപ്പം ബ്ലോക്കിലുണ്ടായിരുന്ന 44 പേരെ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ള 60 പേര്‍ ചീമേനിയിലേക്ക് തിരിച്ചെത്തി. കോവിഡ് ബാധിച്ച 4 തടവുകാരെ പാലയാട് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.

Related Articles
Next Story
Share it