ജീവനക്കാര്‍ക്ക് കോവിഡ്; കാഞ്ഞങ്ങാട് നഗരസഭാ ഓഫീസ് താല്‍ക്കാലികമായി അടച്ചിടുന്നു

കാഞ്ഞങ്ങാട്: നഗരസഭയിലെ പതിനൊന്ന് ജീവനക്കാര്‍ക്കും ഒരു കൗണ്‍സിലര്‍ക്കും കോവിഡ് സ്ഥീരികരിച്ചതാടെ ഓഫിസ് താല്‍ക്കാലികമായി അടച്ചിടുന്നതായി ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അറിയിച്ചു. രണ്ടു ദിവസം അടച്ചിട്ട് അണുനശീകരണം ചെയ്ത ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ക്ക് നഗരസഭ ഓഫീസില്‍ പ്രവേശനം നല്‍കുകയില്ല. കൂടാതെ ടോക്കണ്‍ സിസ്റ്റം നടപ്പിലാക്കാക്കാനും തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ […]

കാഞ്ഞങ്ങാട്: നഗരസഭയിലെ പതിനൊന്ന് ജീവനക്കാര്‍ക്കും ഒരു കൗണ്‍സിലര്‍ക്കും കോവിഡ് സ്ഥീരികരിച്ചതാടെ ഓഫിസ് താല്‍ക്കാലികമായി അടച്ചിടുന്നതായി ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അറിയിച്ചു. രണ്ടു ദിവസം അടച്ചിട്ട് അണുനശീകരണം ചെയ്ത ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ക്ക് നഗരസഭ ഓഫീസില്‍ പ്രവേശനം നല്‍കുകയില്ല. കൂടാതെ ടോക്കണ്‍ സിസ്റ്റം നടപ്പിലാക്കാക്കാനും തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി. ജാനകിക്കുട്ടി, പി. അഹമ്മദലി, കെ.വി സരസ്വതി, കെ. അനീശന്‍, കെ.വി മായാകുമാരി, അസിസ്റ്റന്റ് എഞ്ചിനീയര്‍ റോയി മാത്യു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.അരുള്‍, സൂപ്രണ്ട് സി. രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it