മൂന്നാം തരംഗം ഒക്ടോബറോടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും; ഈ മാസം തന്നെ നില വഷളായേക്കും; മുന്നറിയിപ്പ് നല്‍കി ഗവേഷക സംഘം
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്തെത്തിയെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. മൂന്നാം തരംഗം ഈ മാസം തന്നെ രാജ്യത്ത് നില വഷളാകുമെന്നും ഒക്ടോബറോടെ അതിന്റെ ഉര്‍ന്ന നിലയിലെത്തിയേക്കുമെന്നും ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐ.ഐ.ടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഗവേഷകരാണിവര്‍. ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകള്‍ ഉണ്ടാകുമെന്നാണ് […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്തെത്തിയെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. മൂന്നാം തരംഗം ഈ മാസം തന്നെ രാജ്യത്ത് നില വഷളാകുമെന്നും ഒക്ടോബറോടെ അതിന്റെ ഉര്‍ന്ന നിലയിലെത്തിയേക്കുമെന്നും ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐ.ഐ.ടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഗവേഷകരാണിവര്‍.
ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ഈ മാസം തന്നെ രാജ്യത്തിന്റെ നില കൂടുതല്‍ വഷളായേക്കാം. നാല് ലക്ഷത്തോളം പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കും. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.