കോവിഡ് ബാധിച്ച് മരിച്ചു

ബദിയടുക്ക: കോവിഡ് ബാധിച്ച് കൂലിത്തൊഴിലാളി മരിച്ചു. കന്യപ്പാടിക്ക് സമീപം മാടത്തടുക്ക ചോയിമൂലയിലെ പരേതനായ ചോമയുടേയും ചിംപ്ലുവിന്റെയും മകന്‍ സി.എച്ച്. ലക്ഷ്മണ(55)യാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ പനിക്ക് പുറമെ വൃക്കകള്‍ക്കും കരളിനും തകരാറുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കിടെ അസുഖം മുര്‍ച്ഛിക്കുകയും ഇന്നലെ വൈകിട്ട് ആറ് […]

ബദിയടുക്ക: കോവിഡ് ബാധിച്ച് കൂലിത്തൊഴിലാളി മരിച്ചു. കന്യപ്പാടിക്ക് സമീപം മാടത്തടുക്ക ചോയിമൂലയിലെ പരേതനായ ചോമയുടേയും ചിംപ്ലുവിന്റെയും മകന്‍ സി.എച്ച്. ലക്ഷ്മണ(55)യാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ പനിക്ക് പുറമെ വൃക്കകള്‍ക്കും കരളിനും തകരാറുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കിടെ അസുഖം മുര്‍ച്ഛിക്കുകയും ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആസ്പത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. മക്കള്‍: ശോഭിത, അശ്വിത. മരുമക്കള്‍: സുരേഷ ഉര്‍ളിത്തടുക്ക, സുധീര്‍ കൊല്ല്യ. സഹോദരങ്ങള്‍: ഭാഗിരഥി ഉളിയത്തടുക്ക, പരേതനായ ഗോപാല. മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബദിയടുക്കയിലെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ ചോയിമൂലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it