കോവിഡ്: മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ റദ്ദാക്കി ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് 17 മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പി ജി വിദ്യാര്‍ഥികളെല്ലാം ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുകയാണെന്നും അതിനാല്‍ പരീക്ഷക്ക് തയാറെടുക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹരജിയില്‍ വ്യക്തമാക്കി. അതേസമയം പരീക്ഷ റദ്ദാക്കണമെന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമാണെന്നും പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ള കുട്ടികളും ഉണ്ടെന്നും ജസ്റ്റിസ് […]

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ റദ്ദാക്കി ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് 17 മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പി ജി വിദ്യാര്‍ഥികളെല്ലാം ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുകയാണെന്നും അതിനാല്‍ പരീക്ഷക്ക് തയാറെടുക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹരജിയില്‍ വ്യക്തമാക്കി.

അതേസമയം പരീക്ഷ റദ്ദാക്കണമെന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമാണെന്നും പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ള കുട്ടികളും ഉണ്ടെന്നും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ കോടതി നിരീക്ഷിച്ചു.

Related Articles
Next Story
Share it