കോവിഡ്: മകന് പിന്നാലെ അച്ഛനും മരിച്ചു
പെര്‍ള: മകന് പിന്നാലെ അച്ഛനും കോവിഡ് ബാധിച്ച് മരിച്ചു. മണിയംപാറ ദേരടുക്കയിലെ വാമന നായക്(68)ആണ് മരിച്ചത്. വാമന നായക്കിന്റെ മകനും പെര്‍ളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനുമായിരുന്ന സതീശന്‍(36) മെയ് 31ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പിന്നിട് വാമന നായക്കിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ കുടുംബം തീര്‍ത്തും കണ്ണീരിലായി. ശ്യാമളയാണ് വാമന […]

പെര്‍ള: മകന് പിന്നാലെ അച്ഛനും കോവിഡ് ബാധിച്ച് മരിച്ചു. മണിയംപാറ ദേരടുക്കയിലെ വാമന നായക്(68)ആണ് മരിച്ചത്. വാമന നായക്കിന്റെ മകനും പെര്‍ളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനുമായിരുന്ന സതീശന്‍(36) മെയ് 31ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പിന്നിട് വാമന നായക്കിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ കുടുംബം തീര്‍ത്തും കണ്ണീരിലായി. ശ്യാമളയാണ് വാമന നായക്കിന്റെ ഭാര്യ. മറ്റു മക്കള്‍: ഗണേശ്, ഉദയ, പ്രേമ, വിജയ. സഹോദരങ്ങള്‍: ചോമണ്ണ, ദേവണ്ണ.