കോവിഡ്: തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് വിലക്ക്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുവെന്നും നിയന്ത്രണങ്ങള്‍ പാലിക്കാത്ത പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ് സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ ജനുവരി 15ന് നടന്ന […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് വിലക്ക്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുവെന്നും നിയന്ത്രണങ്ങള്‍ പാലിക്കാത്ത പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ് സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ ജനുവരി 15ന് നടന്ന യോഗത്തില്‍ റാലികള്‍ക്കുള്ള നിയന്ത്രണം ജനുവരി 22 വരെ കമീഷന്‍ നീട്ടിയിരുന്നു.

അതേസമയം, ഇന്‍ഡോര്‍ യോഗങ്ങള്‍ നടത്താന്‍ ചില ഇളവുകള്‍ കമീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 300 ആളുകളുമായി ഇന്‍ഡോര്‍ മീറ്റിങ്ങുകള്‍ നടത്താമെന്നാണ് കമീഷന്‍ ഉത്തരവ്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ വിദഗ്ധരുമായും കൂടിയാലോചന നടത്തിയതിന് ശേഷമാണ് കമീഷന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles
Next Story
Share it