വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം

കോഴിക്കോട്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍. വിദേശത്തു നിന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കി, നാട്ടിലെത്തുമ്പോള്‍ വീണ്ടും അത് ചെയ്യേണ്ടിവരുന്നത്, പ്രവാസികളില്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്ന പ്രവാസികളുടെ ആവശ്യത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന നടപടിയാണ് സര്‍ക്കാറില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി […]

കോഴിക്കോട്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍. വിദേശത്തു നിന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കി, നാട്ടിലെത്തുമ്പോള്‍ വീണ്ടും അത് ചെയ്യേണ്ടിവരുന്നത്, പ്രവാസികളില്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്ന പ്രവാസികളുടെ ആവശ്യത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന നടപടിയാണ് സര്‍ക്കാറില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെ കെ ശൈലജയേയും പ്രതേകമായി അഭിനന്ദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

Related Articles
Next Story
Share it