കോവിഡ്: തലസ്ഥാനത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചു. പരിശോധനയുള്ള വഴികളില്‍ കൂടിയല്ലാതെ ആളുകള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനാണ് ഇടറോഡുകള്‍ അടച്ചതെന്നാണ് വിശദീകരണം. ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും ഇതേപോലെ ഇടറോഡുകള്‍ തമിഴ്നാട് അടച്ചിരുന്നു. പാറശാല മുതല്‍ വെള്ളറട വരെയുളള സ്ഥലങ്ങളില്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ കഴിയുന്ന ഇടറോഡുകളാണ് തമിഴ്‌നാട് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചു. പരിശോധനയുള്ള വഴികളില്‍ കൂടിയല്ലാതെ ആളുകള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനാണ് ഇടറോഡുകള്‍ അടച്ചതെന്നാണ് വിശദീകരണം. ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും ഇതേപോലെ ഇടറോഡുകള്‍ തമിഴ്നാട് അടച്ചിരുന്നു.

പാറശാല മുതല്‍ വെള്ളറട വരെയുളള സ്ഥലങ്ങളില്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ കഴിയുന്ന ഇടറോഡുകളാണ് തമിഴ്‌നാട് പോലീസ് അടച്ചത്. കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. അതിര്‍ത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

Related Articles
Next Story
Share it