രോഗവ്യാപനം അതിതീവ്രമായ സംസ്ഥാനങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാം; മെയ് 30 വരെ കടുത്ത നിയന്ത്രണം തുടരണം-കേന്ദ്ര ആഭ്യന്തരവകുപ്പ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: രോഗവ്യാപനം അതിതീവ്രമായ സംസ്ഥാനങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ സംസ്ഥാനങ്ങളില്‍ മെയ് 31 വരെ കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര കോവിഡിനെ പ്രതിരോധിക്കുന്നതിന് അയഞ്ഞ സമീപനം ആവശ്യമില്ലെന്നും കത്തില്‍ പറയുന്നു. ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആസ്പത്രി കിടക്കകളില്‍ 60 ശതമാനം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി […]

ന്യൂഡല്‍ഹി: രോഗവ്യാപനം അതിതീവ്രമായ സംസ്ഥാനങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ സംസ്ഥാനങ്ങളില്‍ മെയ് 31 വരെ കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര കോവിഡിനെ പ്രതിരോധിക്കുന്നതിന് അയഞ്ഞ സമീപനം ആവശ്യമില്ലെന്നും കത്തില്‍ പറയുന്നു.
ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആസ്പത്രി കിടക്കകളില്‍ 60 ശതമാനം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം വിശദീകരിച്ചു.
ജനിതകമാറ്റം സംഭവിച്ച വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കം നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച പുറത്തിറക്കിയേക്കും. രോഗവ്യാപനതോത് കുറയുന്നില്ലെങ്കില്‍ സാഹചര്യം നിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

Related Articles
Next Story
Share it