ജയിലുകളില്‍ കോവിഡ് പടരുന്നു; തടവുകാര്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുപുള്ളികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇഎസ്ഐ ആശുപത്രികളെ കോവിഡ് ചികിത്സയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മേഖല, നിര്‍മ്മാണ മേഖല സ്തംഭിക്കാന്‍ പാടില്ലെന്നും ഇതുവരെയുള്ള ഏറ്റവും വലിയ രോഗബാധയുടെ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായിരിക്കുകയാണെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളോട് നിയന്ത്രണങ്ങളോടും സഹകരിക്കണമെന്നും […]

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുപുള്ളികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇഎസ്ഐ ആശുപത്രികളെ കോവിഡ് ചികിത്സയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മേഖല, നിര്‍മ്മാണ മേഖല സ്തംഭിക്കാന്‍ പാടില്ലെന്നും ഇതുവരെയുള്ള ഏറ്റവും വലിയ രോഗബാധയുടെ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായിരിക്കുകയാണെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളോട് നിയന്ത്രണങ്ങളോടും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Related Articles
Next Story
Share it