ജനിതക വ്യതിയാനം വന്ന വൈറസ് പടരുന്നു; സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ അനിവാര്യം; സര്‍ക്കാരിന് നിര്‍ദേശം നല്‍കി മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി കെജിഎംഒഎ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആവശ്യം. നിലവിലുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്നും രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണെന്നും കെജിഎംഒഎ നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യത്തില്‍ രണ്ട് ആഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. എട്ടിന നിര്‍ദേശങ്ങളാണ് കെജിഎംഒഎ സമര്‍പ്പിച്ചത്. രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളില്‍ ടി പി […]

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി കെജിഎംഒഎ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആവശ്യം. നിലവിലുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്നും രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണെന്നും കെജിഎംഒഎ നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യത്തില്‍ രണ്ട് ആഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

എട്ടിന നിര്‍ദേശങ്ങളാണ് കെജിഎംഒഎ സമര്‍പ്പിച്ചത്. രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളില്‍ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് വായുമാര്‍ഗത്തിലൂടെയും പകരും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാന്‍ ഇടവരുത്തുന്നുണ്ട്. ഈ സാഹ്യചത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം.- കെജിഎംഒഎ നിര്‍ദ്ദേശിക്കുന്നത്.

Related Articles
Next Story
Share it