ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസ നിര്‍ത്തിവെച്ച് ഷാര്‍ജ

ദുബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നത് ഷാര്‍ജ എമിഗ്രേഷന്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് യു.എ.ഇ നേരത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, അടിയന്തിരമായി യു.എ.ഇയില്‍ എത്തേണ്ടവര്‍ക്കും വ്യക്തമായ കാരണങ്ങളുള്ളവര്‍ക്കും വിസ നല്‍കാമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക് ഷാര്‍ജ എമിഗ്രേഷന്‍ അതോറിറ്റി അയച്ച സര്‍ക്കുലറില്‍ പറയുന്നു. നിലവില്‍ യു.എ.ഇയില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് വിസ എടുക്കുന്നതിന് തടസമില്ല. പുറത്തുനിന്ന് എത്തുന്നവര്‍ക്ക് മാത്രമാണ് വിസ […]

ദുബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നത് ഷാര്‍ജ എമിഗ്രേഷന്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് യു.എ.ഇ നേരത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, അടിയന്തിരമായി യു.എ.ഇയില്‍ എത്തേണ്ടവര്‍ക്കും വ്യക്തമായ കാരണങ്ങളുള്ളവര്‍ക്കും വിസ നല്‍കാമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക് ഷാര്‍ജ എമിഗ്രേഷന്‍ അതോറിറ്റി അയച്ച സര്‍ക്കുലറില്‍ പറയുന്നു. നിലവില്‍ യു.എ.ഇയില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് വിസ എടുക്കുന്നതിന് തടസമില്ല. പുറത്തുനിന്ന് എത്തുന്നവര്‍ക്ക് മാത്രമാണ് വിസ അനുവദിക്കാത്തത്. മറ്റ് എമിറേറ്റുകളിലെ വിസ ലഭിക്കുന്നതിനും തടസമില്ല.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യക്കാരുടെ സന്ദര്‍ശക വിസ നടപടികള്‍ നിര്‍ത്തിവെക്കുന്നുവെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് മറുപടി ലഭിച്ചത്. എത്ര ദിവസത്തേക്കാണ് വിലക്ക് എന്ന് വ്യക്തമല്ല.

Related Articles
Next Story
Share it