കോവിഡ്: ഹോട്ടലുകള്‍ക്ക് മാത്രമുള്ള നിയന്ത്രണം പിന്‍വലിക്കണം -കെ.എച്ച്.ആര്‍.എ.

കാസര്‍കോട്: ഹോട്ടലുകള്‍ കോവിഡ് പകരുന്നതിന് കാരണമാകുന്നുവെന്ന ജില്ലാ ഭരണാധികാരിയുടെ അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നതാണെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹോട്ടലുകള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ഇതുവരെ രോഗവ്യാപനം ഉണ്ടായിട്ടില്ല. മാളുകളിലും മറ്റു കടകളിലും മത്സ്യ മാര്‍ക്കറ്റിലും നിലവില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നത് നഗ്ന സത്യമാണ്. ബസുകളില്‍ ആദ്യം നിയന്ത്രണം ഉണ്ടായെങ്കിലും ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ യാത്രക്കാരെ കുത്തിനിറച്ചാണ് […]

കാസര്‍കോട്: ഹോട്ടലുകള്‍ കോവിഡ് പകരുന്നതിന് കാരണമാകുന്നുവെന്ന ജില്ലാ ഭരണാധികാരിയുടെ അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നതാണെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഹോട്ടലുകള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ഇതുവരെ രോഗവ്യാപനം ഉണ്ടായിട്ടില്ല. മാളുകളിലും മറ്റു കടകളിലും മത്സ്യ മാര്‍ക്കറ്റിലും നിലവില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നത് നഗ്ന സത്യമാണ്.
ബസുകളില്‍ ആദ്യം നിയന്ത്രണം ഉണ്ടായെങ്കിലും ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഹോട്ടല്‍ വിഭാഗത്തിനെ മാത്രം രോഗവാഹകരായി കാണുന്നത് ശരിയല്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള രാത്രി ഒമ്പത് മണിക്ക് ശേഷം 11 മണി വരെ പാര്‍സല്‍ വിതരണത്തിനുള്ള അനുമതി നല്‍കി ഹോട്ടലുടമകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണ പൂജാരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഇതുസംബന്ധിച്ച് ചേര്‍ന്ന അടിയന്തിര യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. നാരായണ പൂജാരി, ഐഡിയല്‍ മുഹമ്മദ്, രാജന്‍ കളക്കര, ശ്രീനിവാസ ഭട്ട്, അജേഷ് ദേവി കിരണ്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it