കോവിഡ് വ്യാപനം: ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു

മസ്‌കത്ത്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് സുപ്രിം കമ്മിറ്റി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്നും സുപ്രിം കമ്മിറ്റി ഉത്തരവിറക്കി. അതേസമയം മസ്ജിദുകളില്‍ അഞ്ചുനേരത്തെ നമസ്‌കാരം തുടരും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണമായി പാലിക്കണം. പൊതുമേഖലാ […]

മസ്‌കത്ത്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് സുപ്രിം കമ്മിറ്റി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്നും സുപ്രിം കമ്മിറ്റി ഉത്തരവിറക്കി.

അതേസമയം മസ്ജിദുകളില്‍ അഞ്ചുനേരത്തെ നമസ്‌കാരം തുടരും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണമായി പാലിക്കണം. പൊതുമേഖലാ ഓഫിസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലിസ്ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടിലിരുന്നും ജോലിചെയ്യണം. സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു.

റസ്റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷാ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ വാക്സിനേഷന്‍, സാമൂഹിക അകലം, മാസ്‌കുകള്‍ ധരിക്കല്‍ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റിവയ്ക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. ഇത്തരം വേദികളിലും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മറ്റ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു.

Related Articles
Next Story
Share it