കോവിഡ് പ്രതിരോധം ഫലം കാണുന്നു; ജില്ലയില്‍ 27 സീറോ കോവിഡ് വാര്‍ഡുകള്‍

കാസര്‍കോട്: ജില്ലാ ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മാഷ് പ്രവര്‍ത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. കഴിഞ്ഞ നാല് മുതല്‍ അഞ്ച് ദിവസം വരെ (മെയ് 20-24) ജില്ലയിലെ 27 വാര്‍ഡുകള്‍ പുതിയതായി ഒറ്റ കോവിഡ് കേസുപോലും ഇല്ലാതെ സീറോ കോവിഡ് വാര്‍ഡുകളായി. കുമ്പഡാജെ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കഴിഞ്ഞ ആറ് ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുമ്പഡാജെ നാലാം വാര്‍ഡില്‍ നാല് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. […]

കാസര്‍കോട്: ജില്ലാ ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മാഷ് പ്രവര്‍ത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. കഴിഞ്ഞ നാല് മുതല്‍ അഞ്ച് ദിവസം വരെ (മെയ് 20-24) ജില്ലയിലെ 27 വാര്‍ഡുകള്‍ പുതിയതായി ഒറ്റ കോവിഡ് കേസുപോലും ഇല്ലാതെ സീറോ കോവിഡ് വാര്‍ഡുകളായി.
കുമ്പഡാജെ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കഴിഞ്ഞ ആറ് ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുമ്പഡാജെ നാലാം വാര്‍ഡില്‍ നാല് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. ബെള്ളൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അഞ്ച് ദിവസവും ആറാം വാര്‍ഡില്‍ മൂന്ന് ദിവസവുമായി പുതിയ രോഗികളില്ല. ചെറുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചില്ല. ഈസ്റ്റ് എളേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നാല് ദിവസമായി പുതിയ രോഗികളില്ല. കാറഡുക്ക പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നാല് ദിവസമായും പതിനൊന്നാം വാര്‍ഡില്‍ മൂന്ന് ദിവസമായും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നാല് ദിവസമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തില്ല. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ അഞ്ച് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. കുമ്പള പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലും മധൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലും പടന്ന പഞ്ചായത്ത് മൂന്നാം വാര്‍ഡിലും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് 14, 15 വാര്‍ഡുകളിലും കാസര്‍കോട് നഗരസഭ 31-ാം വാര്‍ഡിലും മെയ് 24ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മഞ്ചേശ്വരം പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ആറ് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. പൈവളിഗെ അഞ്ച്, ആറ്, 15 വാര്‍ഡുകളില്‍ മൂന്ന് ദിവസമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുത്തിഗെ രണ്ടാം വാര്‍ഡില്‍ നാല് ദിവസമായി പുതിയ കോവിഡ് രോഗികളില്ല. വലിയ പറമ്പ് പഞ്ചായത്തില്‍ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ മൂന്ന് ദിവസമായും 4, 7, 8 വാര്‍ഡുകളില്‍ നാല് ദിവസമായും 13-ാം വാര്‍ഡില്‍ എട്ട് ദിവസമായും പുതിയ രോഗികളില്ല. വോര്‍ക്കാടി അഞ്ച്, എട്ട് വാര്‍ഡുകളില്‍ നാല് ദിവസമായി പുതിയ രോഗികളില്ല. വെസ്റ്റ് എളേരി ഒന്നാം വാര്‍ഡില്‍ മൂന്ന് ദിവസമായി പുതിയ രോഗികളില്ല.
മാഷ് പദ്ധതിയിലുള്ള അധ്യാപകര്‍ ജെ.എച്ച്.ഐ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ടാണ് കോവിഡ് ബാധിതരുടെ വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ പ്രത്യേകം ഫോര്‍മാറ്റില്‍ തയ്യാറാക്കുന്നത്. ഒരു വാര്‍ഡില്‍ നാല് മുതല്‍ അഞ്ച് വരെ അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡിലെ 30- 40 വീടുകളുള്ള ആറു മുതല്‍ പത്ത് വരെ മൈക്രോ ക്ലസ്റ്ററുകളാക്കി തിരിക്കും. മൈക്രോ ക്ലസ്റ്ററുകളുടെ ചുമതല ജാഗ്രതാ സമിതി കെയര്‍ ടേക്കര്‍മാര്‍ക്കാണ്. വാര്‍ഡ് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജാഗ്രതാ സമിതി, ആശാ വര്‍ക്കര്‍മാര്‍, മാഷ് പ്രവര്‍ത്തകരായ അധ്യാപകര്‍ തുടങ്ങിയവരടങ്ങുന്ന ഗ്രൂപ്പുകളാണ് വാര്‍ഡുകളില്‍ പ്രവര്‍ത്തനം നടക്കുന്നത്. അവശ്യ ഘട്ടങ്ങളില്‍ കോവിഡ് പോസിറ്റീവായതോ, ക്വാറന്റൈനില്‍ ഇരിക്കുന്നതോ ആയ ആളുകള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു നല്‍കുന്ന ചുമതലയും മാഷ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തന്നുണ്ട്. ജനങ്ങളും മാഷ് പ്രവര്‍ത്തകരുമായി മികച്ച ആശയ വിനിമയം സാധ്യമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത്.

Related Articles
Next Story
Share it