100 പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല, സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 158 മരണം

മലപ്പുറം: മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തന്നെ. പരിശോധിക്കുന്ന 100 പേരില്‍ 31 പേരും കോവിഡ് ബാധിതരാകുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. പരിശോധനകളുടെ എണ്ണം കുറച്ച തീരുമാനം ആരോഗ്യ വകുപ്പ് തുടരുന്നതിനിടെയാണ് അമ്പരപ്പിക്കുന്ന കണക്ക്. ഒക്ടോബര്‍ 10ന് സംസ്ഥാനത്ത് 10,000ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പ്രതിദിന കണക്കില്‍ രാജ്യത്ത് ഒന്നാമതായി എത്തുകയും ചെയ്തതില്‍ പിന്നെ രണ്ട് ദിവസം മാത്രമാണ് പരിശോധന 60,000 കടന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് 158 പേരാണ് മരിച്ചത്. ഒക്ടോബര്‍ 12 […]

മലപ്പുറം: മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തന്നെ. പരിശോധിക്കുന്ന 100 പേരില്‍ 31 പേരും കോവിഡ് ബാധിതരാകുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. പരിശോധനകളുടെ എണ്ണം കുറച്ച തീരുമാനം ആരോഗ്യ വകുപ്പ് തുടരുന്നതിനിടെയാണ് അമ്പരപ്പിക്കുന്ന കണക്ക്.

ഒക്ടോബര്‍ 10ന് സംസ്ഥാനത്ത് 10,000ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പ്രതിദിന കണക്കില്‍ രാജ്യത്ത് ഒന്നാമതായി എത്തുകയും ചെയ്തതില്‍ പിന്നെ രണ്ട് ദിവസം മാത്രമാണ് പരിശോധന 60,000 കടന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് 158 പേരാണ് മരിച്ചത്. ഒക്ടോബര്‍ 12 മുതല്‍ 18 വരെയുള്ള കണക്കനുസരിച്ച് പോസിറ്റിവിറ്റിയില്‍ 15.9 ആണ് സംസ്ഥാന ശരാശരി.

100 പേരെ പരിശോധിക്കുമ്പോള്‍ 15ലധികം പേര്‍ക്കാണ് രോഗം കണ്ടെത്തുന്നത്. ഇതിനിടെ, രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ ലക്ഷണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

Covid: Postivity rate very high in Malapuram

Related Articles
Next Story
Share it