കോവിഡ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് മുകളില്‍; ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ആര് ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 5580 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയര്‍ന്നു. ഇതോടെ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് […]

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ആര് ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 5580 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയര്‍ന്നു. ഇതോടെ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കൂടി. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ഡല്‍ഹിയില്‍ ഒരു ദിവസത്തിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയര്‍ന്നു. ഗോവയില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ കഴിയുന്ന രോഗികളില്‍ കോവിഡ് പരിശോധന തുടങ്ങി.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളോട് പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശിച്ചു. യോഗത്തിലെ തീരുമാന പ്രകാരം ഇന്ന് സംസ്ഥാനങ്ങളില്‍ കോവിഡ് അവലോകനം തുടരുകയാണ്. ആസ്പത്രികളിലെ സൗകര്യം, വാക്സിനേഷന്‍ തോത്, മറ്റ് പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാം യോഗത്തില്‍ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ വിലയിരുത്തും.