എന്റെ ഓക്‌സിജന്‍ നില കുറഞ്ഞുവരികയാണ്, ഏതെങ്കിലും ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡ് കിട്ടുമോ? എല്ലാവരും കൈമലര്‍ത്തുകയാണ്, നിസ്സഹായനാണ് ഞാന്‍; സോഷ്യല്‍ മീഡിയയിലൂടെ ഓക്‌സിജന് വേണ്ടി യാചിച്ച് ഒടുവില്‍...; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടന്‍ രാഹുല്‍ വോറ മരണത്തിന് കീഴടങ്ങി
ന്യൂഡെല്‍ഹി: എന്റെ ഓക്‌സിജന്‍ നില കുറഞ്ഞുവരികയാണ്, ഏതെങ്കിലും ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡ് കിട്ടുമോ? എല്ലാവരും കൈമലര്‍ത്തുകയാണ്, നിസ്സഹായനാണ് ഞാന്‍; രണ്ടുദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാക്കുകളായിരുന്നു ഇത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടന്‍ രാഹുല്‍ വോറയായിരുന്നു നാല് ദിവസം മുമ്പ് ഫെയ്‌സ്ബുക്കില്‍ ഈ വാക്കുകള്‍ കുറിച്ചത്. എന്നാല്‍ നാല് ദിവസത്തിനിപ്പുറം ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ അദ്ദേഹം യാത്രയായി. നെറ്റ്ഫ്‌ളികസിലെ അണ്‍ഫ്രീഡമെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും യൂട്യൂബറുമായ രാഹുല്‍ വോറ (35) ഉത്തരാഖണ്ഡ് സ്വദേശിയാണ്. 'ഞാന്‍ കോവിഡ് […]

ന്യൂഡെല്‍ഹി: എന്റെ ഓക്‌സിജന്‍ നില കുറഞ്ഞുവരികയാണ്, ഏതെങ്കിലും ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡ് കിട്ടുമോ? എല്ലാവരും കൈമലര്‍ത്തുകയാണ്, നിസ്സഹായനാണ് ഞാന്‍; രണ്ടുദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാക്കുകളായിരുന്നു ഇത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടന്‍ രാഹുല്‍ വോറയായിരുന്നു നാല് ദിവസം മുമ്പ് ഫെയ്‌സ്ബുക്കില്‍ ഈ വാക്കുകള്‍ കുറിച്ചത്. എന്നാല്‍ നാല് ദിവസത്തിനിപ്പുറം ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ അദ്ദേഹം യാത്രയായി. നെറ്റ്ഫ്‌ളികസിലെ അണ്‍ഫ്രീഡമെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും യൂട്യൂബറുമായ രാഹുല്‍ വോറ (35) ഉത്തരാഖണ്ഡ് സ്വദേശിയാണ്.
'ഞാന്‍ കോവിഡ് പൊസറ്റീവാണ്. നാലു ദിവസമായി ഡെല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയില്‍ യാതൊരു മാറ്റുവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്‌സിജന്‍നില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്‌സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടോ? എന്നെ സഹായിക്കാന്‍ ആരും തന്നെയില്ല. കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. തീര്‍ത്തും നിസ്സഹായനായതുകൊണ്ടാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്.'- മെയ് നാലിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഞാന്‍ പുനര്‍ജനിക്കും. എന്നിട്ട് കുറേ നല്ല കാര്യങ്ങള്‍ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു. അടുത്ത ദിവസം ഇട്ട മറ്റൊരു പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു. ഇതിനു തൊട്ടുപിറകെയായിരുന്നു മരണം.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. തക്ക സമത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രാഹുല്‍ രക്ഷപ്പെടുമായിരുന്നുവെന്നും ഈ മരണത്തില്‍ നമ്മളെല്ലാവരും കുറ്റക്കാരാണെന്നും മരണവാര്‍ത്ത അറിയിച്ച സുഹൃത്തും നടനുമായ അരവിന്ദ് ഗൗര്‍ പറഞ്ഞു.
രാജ്യത്ത് പലയിടത്തും ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡ് ലഭിക്കാതെ ശ്വാസം മുട്ടിമരിക്കുകയാണ് ആളുകള്‍. പണമുള്ളവര്‍ വരെ മതിയായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴങ്ങുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സിനിമാ പ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്.