കോവിഡ് കാല പ്രവര്‍ത്തനം: കാസര്‍കോട് ജില്ലാ കെ.എം.സി.സി വളണ്ടിയര്‍മാരെ ആദരിച്ചു
അബുദാബി: കോവിഡ് കാലത്ത് സ്വയം മറന്ന് അബുദാബിയില്‍ പ്രവര്‍ത്തിച്ച കാസര്‍കോട് ജില്ലാ വളണ്ടിയര്‍മാരെ കാസര്‍കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന പരിപാടിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആദരിച്ചത്. മാസ്റ്റര്‍ മുഹമ്മദിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കെ.എം.സി.സി വര്‍ക്കിങ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി, സംസ്ഥാന […]

അബുദാബി: കോവിഡ് കാലത്ത് സ്വയം മറന്ന് അബുദാബിയില്‍ പ്രവര്‍ത്തിച്ച കാസര്‍കോട് ജില്ലാ വളണ്ടിയര്‍മാരെ കാസര്‍കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന പരിപാടിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആദരിച്ചത്. മാസ്റ്റര്‍ മുഹമ്മദിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കെ.എം.സി.സി വര്‍ക്കിങ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി, സംസ്ഥാന കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് അസീസ് കാളിയാടന്‍, ട്രഷറര്‍ പി.കെ അഹമ്മദ് സംസാരിച്ചു. സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി സി. സമീര്‍ തൃക്കരിപ്പൂര്‍, ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍, കെ.എം.സി.സി ജില്ലാ ഭാരവാഹികളായ അസീസ് പെര്‍മുദെ, നാസര്‍ കാഞ്ഞങ്ങാട്, സുലൈമാന്‍ കാനക്കോട്, ഇസ്മായില്‍ ഉദിനൂര്‍, അനീസ് മാങ്ങാട്, സത്താര്‍ കുന്നുംകൈ, ഹനീഫ് ചളങ്കയം, മണ്ഡലം ഭാരവാഹികളായ സെഡ് എ. മൊഗ്രാല്‍, അസീസ് ആറാട്ടുകടവ്, സലാം ആലൂര്‍ മാങ്ങാട്, സുബൈര്‍ വടകരമുക്ക്, അഷ്‌റഫ് ഒളവറ തുടങ്ങിയവര്‍ സംബന്ധിച്ചു. യു. അബ്ദുല്ല ഫാറൂഖി, അസീസ് കാളിയടന്‍, പി.കെ അഹമ്മദ്, മുജീബ് മൊഗ്രാല്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.