ഓമ്‌നി വാനില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോവിഡ് രോഗി മരിച്ചു

കാഞ്ഞങ്ങാട്: ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാമഗ്രികളില്ലാതെ ആംബുലന്‍സ് എന്ന പേരില്‍ ഓടിയ മിനി വാനില്‍ കോവിഡ് രോഗിക്ക് ദാരുണാന്ത്യം. മാലോത്ത് ചെരിപ്പാടി കോളനിയിലെ അറുപതുകാരനാണ് മരിച്ചത്. രോഗം ബാധിച്ച് ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ കലശലായ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് എത്തിക്കാന്‍ ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. അതിനിടയിലാണ് ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഓടുന്ന ഓമ്‌നി വാനിന്റെ സേവനം ലഭിച്ചത്. പൂടങ്കല്ല് ആസ്പത്രിയിലെത്തിച്ച രോഗിയെ പരിശോധിച്ച ശേഷം വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേ വാഹനത്തിലാണ് തിരിച്ചുപോയത്. […]

കാഞ്ഞങ്ങാട്: ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാമഗ്രികളില്ലാതെ ആംബുലന്‍സ് എന്ന പേരില്‍ ഓടിയ മിനി വാനില്‍ കോവിഡ് രോഗിക്ക് ദാരുണാന്ത്യം. മാലോത്ത് ചെരിപ്പാടി കോളനിയിലെ അറുപതുകാരനാണ് മരിച്ചത്. രോഗം ബാധിച്ച് ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ കലശലായ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് എത്തിക്കാന്‍ ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. അതിനിടയിലാണ് ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഓടുന്ന ഓമ്‌നി വാനിന്റെ സേവനം ലഭിച്ചത്. പൂടങ്കല്ല് ആസ്പത്രിയിലെത്തിച്ച രോഗിയെ പരിശോധിച്ച ശേഷം വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേ വാഹനത്തിലാണ് തിരിച്ചുപോയത്. എന്നാല്‍ വഴിയില്‍ വച്ച് വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടു. വാനില്‍ അടിയന്തിര ശുശ്രൂഷ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് വൃദ്ധന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്നാണ് ആരോപണം. ഇത്തരം സംവിധാനങ്ങള്‍ ഇല്ലാതെ ആംബുലന്‍സെന്ന പേരില്‍ ഓടുന്ന വാഹനങ്ങള്‍ പരിശോധിച്ച് അത്യാവശ്യ ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പവരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it