കോവിഡ്: പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

പരിയാരം: കോവിഡ് ബാധിച്ച സിപിഎം നേതാവ് പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. നിലവിലെ ചികിത്സയ്‌ക്കൊപ്പം, മോണോക്ലോനല്‍ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കോവിഡ് ന്യുമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി ടി സ്‌കാന്‍ ഉള്‍പ്പടെ നടത്തുന്നതിനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. രക്തത്തിലെ ഓക്‌സിജന്റെ അളവും, രക്തസമ്മര്‍ദ്ദവും ഇപ്പോള്‍ സാധാരണ നിലയിലാണെന്നും മെഡിക്കല്‍ ബോര്‍ഡ് […]

പരിയാരം: കോവിഡ് ബാധിച്ച സിപിഎം നേതാവ് പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. നിലവിലെ ചികിത്സയ്‌ക്കൊപ്പം, മോണോക്ലോനല്‍ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കോവിഡ് ന്യുമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി ടി സ്‌കാന്‍ ഉള്‍പ്പടെ നടത്തുന്നതിനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. രക്തത്തിലെ ഓക്‌സിജന്റെ അളവും, രക്തസമ്മര്‍ദ്ദവും ഇപ്പോള്‍ സാധാരണ നിലയിലാണെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

നാലുതവണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനാവുകയും ശാരീരികമായ ആക്രമണം നേരിട്ടതിനെ തുടര്‍ന്നുണ്ടായ ശരീരത്തിന്റെ ദുര്‍ബലാവസ്ഥ അലട്ടുന്നതിനൊപ്പം കോവിഡ് കൂടി ബാധിച്ചതിനാല്‍ ഗുരുതരാവസ്ഥ നിലനില്‍ക്കുകയാണെന്നും ഐ.സി.യുവില്‍ തുടരണമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ അജയകുമാര്‍ ചെയര്‍മാനും, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് കീഴിലാണ് അദ്ദേഹത്തിന്റെ ചികിത്സ.

പി ജയരാജന്റെ ആരോഗ്യനിലയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്, എം വിജിന്‍ എംഎല്‍എ എന്നിവര്‍ ആശുപത്രി അധികൃതരുമായി സംസാരിച്ചു. ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റും സംസ്ഥാന കോവിഡ് സെല്‍ അംഗവുമായ ഡോ. അരവിന്ദുമായി മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തതായും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും കണ്‍വിനറും അറിയിച്ചു.

Related Articles
Next Story
Share it