മസ്കറ്റ്: കോവിഡിന്റെ പുതിയ വകഭേദം ലോകത്തിന്റെ പല ഭാഗങ്ങളിലും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തനാക്കി ഒമാന്‍. രാജ്യത്തേക്ക് പ്രവേശിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പുറപ്പെടുവിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്നിത് 18 വയസിന് മുകളിലുള്ള പ്രവാസികള്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവില്‍ വ്യക്തമാക്കുന്നു.
യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അതേസമയം ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയിട്ടുണ്ട്. നവംബര്‍ 28നാണ് ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
ഒമാനില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.