കോവിഡ് മരണം: മൃതദേഹം അവസാനമായി ഒരുനോക്ക് കാണാന്‍ അനുവദിക്കും; വയോധികരും കുട്ടികളും മൃതദേഹത്തിന് സമീപം ഉണ്ടാകരുത്; മൃതശരീരത്തെ ചുംബിക്കാനും സ്പര്‍ശിക്കാനും അനുവദിക്കില്ല; പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ബന്ധുക്കളെ കാണാന്‍ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന്‍ മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരം നല്‍കിയകാര്യം ആരോഗ്യമന്ത്രി കെ.കെ ശൈലജ വെളിപ്പെടുത്തി. കോവിഡ് ബാധിച്ച് മരണം സംഭവിച്ച വ്യക്തിയില്‍ നിന്ന് വളരെപ്പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൃതദേഹം നേരിട്ട് കാണാനോ, സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് […]

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ബന്ധുക്കളെ കാണാന്‍ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന്‍ മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരം നല്‍കിയകാര്യം ആരോഗ്യമന്ത്രി കെ.കെ ശൈലജ വെളിപ്പെടുത്തി. കോവിഡ് ബാധിച്ച് മരണം സംഭവിച്ച വ്യക്തിയില്‍ നിന്ന് വളരെപ്പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൃതദേഹം നേരിട്ട് കാണാനോ, സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രായമുള്ളവര്‍, കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടാകാവൂ. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ലെന്ന കര്‍ശനിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കി.

ആസ്പത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷക്കണം. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ പിപിഇ കിറ്റ് ധരിക്കേണ്ടതാണ്. അതുപോലെ ശ്മശാനത്തിലെ ജീവനക്കാരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

Covid: New guidelines for cremation

Related Articles
Next Story
Share it