കോവിഡ് നെഗറ്റീവ്; ജോ ബൈഡന്‍ നാളെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് പ്രസിഡണ്ട് ജോ ബൈഡന്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ബൈഡന്റെ കോവിഡ് പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം.ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡന്‍ വരാനിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയില്‍ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു.പുതിയ പരിശോധനയില്‍ ബൈഡന് കോവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ യാത്ര റദ്ദാക്കില്ലെന്ന് അമേരിക്ക […]

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് പ്രസിഡണ്ട് ജോ ബൈഡന്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ബൈഡന്റെ കോവിഡ് പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡന്‍ വരാനിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയില്‍ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു.
പുതിയ പരിശോധനയില്‍ ബൈഡന് കോവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ യാത്ര റദ്ദാക്കില്ലെന്ന് അമേരിക്ക സ്ഥിരീകരിച്ചത്. അടച്ചിട്ട സ്ഥലങ്ങളില്‍ അദ്ദേഹം മാസ്‌ക് അണിഞ്ഞ് പങ്കെടുക്കുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.
നാളെയാണ് ജോ ബൈഡന്‍ ഇന്ത്യയിലെത്തുക. ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് മുന്നോടിയായി എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചര്‍ച്ചയിലും ബൈഡന്‍ പങ്കെടുക്കും. ഇന്ത്യ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുക്രൈനിലെ റഷ്യന്‍ യുദ്ധത്തിന്റെ സാമൂഹിക ആഘാതം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജി20 രാജ്യങ്ങളോട് യു.എസിനുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും നേരത്തെ ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിങ്പിങ് പങ്കെടുക്കാത്തതിലുള്ള നിരാശയും ജോ ബൈഡന്‍ പങ്കുവെച്ചിരുന്നു.

Related Articles
Next Story
Share it