തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡ് രൂക്ഷമാകാന്‍ സാധ്യത; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു, വ്യാഴാഴ്ച മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു. മാസ്‌ക് - സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്ററെ നിയമിക്കും. ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും തീരുമാനമായി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു. മാസ്‌ക് - സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്ററെ നിയമിക്കും.

ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും തീരുമാനമായി.

Related Articles
Next Story
Share it