കോവിഡ് പരിശോധന-ചെക്കുപോസ്റ്റുകള്‍ നീക്കം ചെയ്യണം-കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടം ജനങ്ങളുടെ മേല്‍ മനുഷ്യത്വത്തിന് നിരക്കാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ പ്രതിദിന കോവിഡ് കേസുകളുടെ നാലിരട്ടിയും അതിലധികവും കേസുകള്‍ മറ്റ് ജില്ലകളില്‍ ഉണ്ട്. അവിടെയൊന്നും കോവിഡ് പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതായി കാണുന്നില്ല. വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാരം നടത്താന്‍ വ്യാപാരികള്‍ തയ്യാറാണ്. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന തല കോവിഡ് […]

കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടം ജനങ്ങളുടെ മേല്‍ മനുഷ്യത്വത്തിന് നിരക്കാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ജില്ലയിലെ പ്രതിദിന കോവിഡ് കേസുകളുടെ നാലിരട്ടിയും അതിലധികവും കേസുകള്‍ മറ്റ് ജില്ലകളില്‍ ഉണ്ട്. അവിടെയൊന്നും കോവിഡ് പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതായി കാണുന്നില്ല. വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാരം നടത്താന്‍ വ്യാപാരികള്‍ തയ്യാറാണ്. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന തല കോവിഡ് പ്രോട്ടോകോള്‍ നടപ്പില്‍ വരുത്താന്‍ മുന്‍കാലങ്ങളിലെന്നപോലെ തുടര്‍ന്നും വ്യാപാരികളുടെ സഹകരണം ഉറപ്പ് നല്‍കുന്നു.
വ്യാപാര മേഖലയെ തകര്‍ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും ജില്ലയിലെ ഉന്നത അധികാരികള്‍ ഒത്തുകൂടി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും വ്യാപാര മേഖലയെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് നിസ്സഹകരിക്കേണ്ടിവരുമെന്നും ജില്ലയിലെ മുഴുവന്‍കടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ വ്യാപാരികള്‍ നിര്‍ബനധിതരാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട് എ.എ. അസീസ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ സെക്രട്ടറി ശശിധരന്‍ ജി.എസ്, അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സി.കെ. ഹാരിസ്, നഹിം അങ്കോല, സെക്രട്ടറി ജലീല്‍ ടി.എ, സംസ്ഥാന കൗണ്‍സിലര്‍ അഷ്‌റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, റഹൂഫ് പള്ളിക്കാല്‍ സംസാരിച്ചു. സെക്രട്ടറി മുനീര്‍ അടുക്കത്ത്ബയല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. ദിനേശ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it