നഗരങ്ങളിലും കോവിഡ് പരിശോധന തുടങ്ങി; ജില്ലയിലെ ആദ്യ കേന്ദ്രം കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന വ്യാപകമാക്കുന്ന തിന്റെ ഭാഗമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന സൗകര്യം വരുന്നു. ഇതിനു മുന്നോടിയായി ആദ്യത്തെ പരിശോധന കേന്ദ്രം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് തുടങ്ങി. ആരോഗ്യ വകുപ്പിന്റെ കീഴിലാണ് കേന്ദ്രം തുടങ്ങിയത്. ബസ് സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സിലെ പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നിലാണ് കിയോസ്‌ക് സ്ഥാപിച്ചത്. ആന്റിജന്‍ പരിശോധനയാണ് ഇവിടെ നടത്തുന്നത്. നഗരങ്ങളില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, മറ്റു തൊഴിലാളികള്‍ എന്നിവരുടെ സൗകര്യം കണക്കിലെടുത്താണ് പരിശോധന കേന്ദ്രം തുടങ്ങിയത്. നഗരത്തിലെത്തുന്നവര്‍ക്കും കേന്ദ്രത്തിന്റെ […]

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന വ്യാപകമാക്കുന്ന തിന്റെ ഭാഗമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന സൗകര്യം വരുന്നു. ഇതിനു മുന്നോടിയായി ആദ്യത്തെ പരിശോധന കേന്ദ്രം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് തുടങ്ങി. ആരോഗ്യ വകുപ്പിന്റെ കീഴിലാണ് കേന്ദ്രം തുടങ്ങിയത്. ബസ് സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സിലെ പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നിലാണ് കിയോസ്‌ക് സ്ഥാപിച്ചത്. ആന്റിജന്‍ പരിശോധനയാണ് ഇവിടെ നടത്തുന്നത്. നഗരങ്ങളില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, മറ്റു തൊഴിലാളികള്‍ എന്നിവരുടെ സൗകര്യം കണക്കിലെടുത്താണ് പരിശോധന കേന്ദ്രം തുടങ്ങിയത്. നഗരത്തിലെത്തുന്നവര്‍ക്കും കേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്താം. ഒരു ദിവസം 50 പേരെയെങ്കിലും പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. കിയോസ്‌കിനു സമീപത്തെ കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് പരിശോധന. അരമണിക്കൂറിനകം പരിശോധനാഫലം മൊബൈല്‍ നമ്പറില്‍ ലഭിക്കും. പോസിറ്റീവ് ആയാലാണ് അറിയിക്കുന്നത്. ഇന്നലെ കേന്ദ്രത്തില്‍ മൂന്നു പേരാണ് പരിശോധനയ്‌ക്കെത്തിയത്. മൂന്നുപേരുടെയും ഫലം നെഗറ്റീവായിരുന്നു. മൂന്ന് ജീവനക്കാരാണ് ഇവിടെയുള്ളത്. ജില്ലയിലെ എല്ലാ നഗരങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുവാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്.

Related Articles
Next Story
Share it