അതിര്‍ത്തിയിലെ കോവിഡ് പരിശോധന: എ.കെ.എം. അഷ്‌റഫ് മംഗളൂരു കമ്മീഷണറുമായി ചര്‍ച്ച നടത്തി

മംഗളൂരു: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തികള്‍ കടന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ക്ലേശങ്ങളും പരാതികളും പരിഹരിക്കാന്‍ നടപടികളാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടികമ്മീഷണറുമായ കെ.വി. രാജേന്ദ്ര ഐ.എ.എസുമായി മഞ്ചേശ്വരം എം.എല്‍.എ. എ. കെ.എം. അഷ്റഫ് കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ കൊറോണ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന ശക്തമാക്കിയതെന്നും പരിശോധനയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കില്ലെന്നും ജില്ലാ കലക്ടറുടെ ചുമതലയുള്ള അദ്ദേഹം ഉറപ്പ് നല്‍കിയതായി […]

മംഗളൂരു: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തികള്‍ കടന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ക്ലേശങ്ങളും പരാതികളും പരിഹരിക്കാന്‍ നടപടികളാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടികമ്മീഷണറുമായ കെ.വി. രാജേന്ദ്ര ഐ.എ.എസുമായി മഞ്ചേശ്വരം എം.എല്‍.എ. എ. കെ.എം. അഷ്റഫ് കൂടിക്കാഴ്ച നടത്തി.
കേരളത്തില്‍ കൊറോണ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന ശക്തമാക്കിയതെന്നും പരിശോധനയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കില്ലെന്നും ജില്ലാ കലക്ടറുടെ ചുമതലയുള്ള അദ്ദേഹം ഉറപ്പ് നല്‍കിയതായി എം.എല്‍.എ. പറഞ്ഞു.

Related Articles
Next Story
Share it