കോവിഡ്: ജാഗ്രത കൂട്ടി കേന്ദ്രം; വിമാനത്താവളങ്ങളില്‍ പരിശോധന

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ ജാഗ്രത കൂട്ടി കേന്ദ്രം. ചൈന, ജപ്പാന്‍, ഹോംങ്കോങ്ങ്, തെക്കന്‍ കൊറിയ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനയാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കും. എന്നാല്‍ വിമാന സര്‍വീസ് റദ്ദാക്കില്ല. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും […]

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ ജാഗ്രത കൂട്ടി കേന്ദ്രം. ചൈന, ജപ്പാന്‍, ഹോംങ്കോങ്ങ്, തെക്കന്‍ കൊറിയ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനയാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കും. എന്നാല്‍ വിമാന സര്‍വീസ് റദ്ദാക്കില്ല. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍. കോവിഡ് പരിശോധനാ ഫലം വീണ്ടും നിര്‍ബന്ധമാക്കുന്നത് കേന്ദ്രം ചര്‍ച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയാണ്. ഇപ്പോള്‍ വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ആസ്പത്രികളില്‍ ചൊവ്വാഴ്ചത്തെ മോക്ക് ഡ്രില്‍ കേന്ദ്രം നിരീക്ഷിക്കും. എന്ത് കോവിഡ് സാഹചര്യമുണ്ടായാലും നേരിടാന്‍ സജ്ജമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു.

Related Articles
Next Story
Share it