ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; ടീമിലെ മൂന്ന് പേര്‍ നിരീക്ഷണത്തില്‍
ലണ്ടന്‍: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ബാധ. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ശാസ്ത്രിയെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ മൂന്ന് പേരെയും ഐസ്വലേഷനിലാക്കി. ബൗളിംഗ് കോച്ച് ബി. അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപിസ്റ്റ് നിതിന്‍ പട്ടേല്‍ തുടങ്ങി ശാസ്ത്രിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ ഹോട്ടലില്‍ ഐസോലേഷനിലാക്കിയത്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് നടത്തുന്ന പരിശോധനയിലാണ് ശാസ്ത്രിക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇന്ത്യന്‍ സംഘത്തിലെ ബാക്കിയുള്ളവര്‍ സെപ്തംബര്‍ […]

ലണ്ടന്‍: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ബാധ. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ശാസ്ത്രിയെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ മൂന്ന് പേരെയും ഐസ്വലേഷനിലാക്കി. ബൗളിംഗ് കോച്ച് ബി. അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപിസ്റ്റ് നിതിന്‍ പട്ടേല്‍ തുടങ്ങി ശാസ്ത്രിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ ഹോട്ടലില്‍ ഐസോലേഷനിലാക്കിയത്.
ലക്ഷണങ്ങളില്ലാത്തവര്‍ക്ക് നടത്തുന്ന പരിശോധനയിലാണ് ശാസ്ത്രിക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇന്ത്യന്‍ സംഘത്തിലെ ബാക്കിയുള്ളവര്‍ സെപ്തംബര്‍ 10ന് നടക്കുന്ന അവസാന ടെസ്റ്റിനായി അടുത്ത ആഴ്ച മാഞ്ചസ്റ്ററിലേക്ക് പുറപ്പെടുമ്പോള്‍ ഇവര്‍ ലണ്ടനില്‍ തന്നെ തുടരും.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് പരിശീലകന്‍ രവി ശാസ്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് പതിവ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് രോഗവിവരം അറിയുന്നത്. ശാസ്ത്രിക്ക് പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം അംഗങ്ങളും സ്റ്റാഫും രണ്ടുവട്ടം കോവിഡ് ടെസ്റ്റ് ചെയ്തു. എല്ലാവരും നെഗറ്റീവാണ്. അതിനാല്‍ നാലാം ടെസ്റ്റിന് തടസ്സങ്ങളൊന്നുമില്ല. ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ ബാറ്റിംഗ് തുടരുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തും ഷര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍. സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ (127), അര്‍ധ ശതകം നേടിയ ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (44) എന്നിവരുടെ മികവില്‍ മികച്ച തുടക്കം ലഭിച്ച ഇന്ത്യ നിലവില്‍ 271 റണ്‍സ് ലീഡ് നേടിയിട്ടുണ്ട്.