സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതരായ കുടുംബത്തിന് ഭക്ഷ്യക്കിറ്റ് നല്‍കി പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡീഗഢ്: കോവിഡ് വ്യാപനത്തിനിടെ ആശ്വാസ നടപടിയുമായി പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതരായ കുടുംബത്തിന് സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കി. ഒരു ലക്ഷത്തോളം കിറ്റുകള്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞെന്നും കൂടുതല്‍ കിറ്റുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. 10 കിലോ ആട്ട, രണ്ട് കിലോ പഞ്ചസാര, രണ്ട് കിലോ കടല എന്നിവയാണ് കിറ്റിലുണ്ടാവുക. കോവിഡ് ബാധിതരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. നിലവില്‍ ഒരുലക്ഷം കിറ്റുകള്‍ സജ്ജമാണ്. […]

ചണ്ഡീഗഢ്: കോവിഡ് വ്യാപനത്തിനിടെ ആശ്വാസ നടപടിയുമായി പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതരായ കുടുംബത്തിന് സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കി. ഒരു ലക്ഷത്തോളം കിറ്റുകള്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞെന്നും കൂടുതല്‍ കിറ്റുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. 10 കിലോ ആട്ട, രണ്ട് കിലോ പഞ്ചസാര, രണ്ട് കിലോ കടല എന്നിവയാണ് കിറ്റിലുണ്ടാവുക. കോവിഡ് ബാധിതരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. നിലവില്‍ ഒരുലക്ഷം കിറ്റുകള്‍ സജ്ജമാണ്. ഉടന്‍ കൂടുതല്‍ കിറ്റുകള്‍ തയ്യാറാക്കും. എല്ലാവരും കരുതലോടെ വീടുകളില്‍ തുടരുക', മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് നഗരങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. സാഹചര്യം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് കര്‍ണാടക, ഗോവ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കേരളത്തിലെ സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് വിതരണം മാസങ്ങളായി തുടരുകയാണ്.