കോവിഡ്: ജില്ലയില്‍ നാലുപേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരുമായ പരേതനായ പി.എച്ച്. അബൂബക്കറിന്റെ ഭാര്യ പി.ജി.എം. ബീഫാത്തിമ(72), ഉപ്പള ഭഗവതി നഗറിലെ ജാഫറിന്റെ ഭാര്യ അസ്മ(54), തായന്നൂര്‍ പനയാര്‍ കുന്നിലെ കമ്മാടന്‍(70), നീലേശ്വരം ചായ്യോത്തെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഹാജിറ(67) എന്നിവരാണ് മരിച്ചത്. ബീഫാത്തിമ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരേതനായ പി.ജി.എം ഹസന്‍കുട്ടിയുടെ മകളാണ്. മക്കള്‍: റഷീദ, നജ്മുന്നിസ, ബല്‍ക്കീസ്, ഷരീഫ, ഫസീല, […]

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരുമായ പരേതനായ പി.എച്ച്. അബൂബക്കറിന്റെ ഭാര്യ പി.ജി.എം. ബീഫാത്തിമ(72), ഉപ്പള ഭഗവതി നഗറിലെ ജാഫറിന്റെ ഭാര്യ അസ്മ(54), തായന്നൂര്‍ പനയാര്‍ കുന്നിലെ കമ്മാടന്‍(70), നീലേശ്വരം ചായ്യോത്തെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഹാജിറ(67) എന്നിവരാണ് മരിച്ചത്.
ബീഫാത്തിമ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരേതനായ പി.ജി.എം ഹസന്‍കുട്ടിയുടെ മകളാണ്. മക്കള്‍: റഷീദ, നജ്മുന്നിസ, ബല്‍ക്കീസ്, ഷരീഫ, ഫസീല, ഹംസ, കലാം, റിയാസ്, പരേതനായ അല്‍ത്താഫ്. മരുമക്കള്‍: കരീം ആസാദ് നഗര്‍, മഹ്മൂദ് പൊയക്കര, ഇബ്രാഹീം പാദാര്‍, അബൂബക്കര്‍ ബെദിര, പരേതനായ സാലി പെര്‍വാഡ്, ഫിറോസിയ, ലുബീന, സഹീറ. സഹോദരങ്ങള്‍: പി.ജി.എം അബ്ദുല്‍ ജബ്ബാര്‍, മൊയ്തീന്‍, പരേതരായ അബദുല്‍ ഷരീഫ്, അബ്ദുല്‍ റഹ്മാന്‍, ഹസ്സന്‍, സുലൈഖമ്മ. മയ്യത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
കമ്മാടന്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ് പത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹത്തെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശസ്ത്രക്രിയ നടത്താനായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ: നാരായണി. മക്കള്‍: ഗീത, സുജാത, സതീശന്‍. മരുമക്കള്‍: ഗോവിന്ദന്‍, രമ്യ, പരേതനായ ചന്ദ്രന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാബു, വെള്ളച്ചി, രമണി, നാരായണി. അസ്മ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍: ശിഹാബ്. മരുമകള്‍: സുഹ്‌റ. ഹാജറ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കള്‍: ഇസ്മായില്‍, നാസര്‍, ഷരീഫ, മുനീര്‍. മരുമക്കള്‍: സര്‍ഫുന്നിസ, ഫൗസിയ, ഇബ്രാഹിം, നസീമ. സഹോദരങ്ങള്‍: ജമീല, പരേതരായ മുഹമ്മദ്, മുഹമ്മദ് കുഞ്ഞി.

Related Articles
Next Story
Share it