കെ.എസ്.ആര്‍.ടി.സിയില്‍ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ 40 പേര്‍ ക്വാറന്റൈനില്‍

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ലധികം പേര്‍ ക്വാറന്റൈനിലായി. ബുധനാഴ്ച്ചയാണ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഡ്രൈവര്‍മാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. പരിശോധനയില്‍ പോസിറ്റീവ് ആയതോടെ ഡ്രൈവര്‍മാര്‍ ഒരാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ലധികം പേര്‍ ക്വാറന്റൈനിലായി. അതേ സമയം സര്‍വ്വീസുകളെ ബാധിക്കില്ലെന്നും ഏതാനും സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ […]

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ലധികം പേര്‍ ക്വാറന്റൈനിലായി. ബുധനാഴ്ച്ചയാണ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഡ്രൈവര്‍മാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. പരിശോധനയില്‍ പോസിറ്റീവ് ആയതോടെ ഡ്രൈവര്‍മാര്‍ ഒരാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ലധികം പേര്‍ ക്വാറന്റൈനിലായി. അതേ സമയം സര്‍വ്വീസുകളെ ബാധിക്കില്ലെന്നും ഏതാനും സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ താമസിക്കുന്ന ഡ്രൈവര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പലരും ക്വാര്‍ട്ടേഴ്‌സുകളിലും വാടകമുറികളിലും താമസിക്കുന്നവരാണ്. കഴിഞ്ഞ മാസം ഏതാനും ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചിട്ടിരുന്നു. ദിവസേന 44 സര്‍വ്വീസുകളാണ് ഡിപ്പോയില്‍ നിന്നും നടത്തുന്നത്. വ്യാഴാഴ്ച്ച 35 സര്‍വ്വീസുകളാണ് നടത്തിയതെന്ന് അധികൃതര്‍ ഉത്തരദേശത്തോട് പറഞ്ഞു.

Related Articles
Next Story
Share it