ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; മംഗളൂരുവിലെ സ്വകാര്യനഴ്‌സിംഗ് കോളേജ് അടച്ചിട്ടു

മംഗളൂരു: തിങ്കളാഴ്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മംഗളൂരു കാവൂരിലെ സ്വകാര്യ നഴ്‌സിംഗ് കോളേജ് അടച്ചിട്ടു. ഇവിടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കാവൂരിലെ കോളേജില്‍ പഠിക്കുന്ന മറ്റ് വിദ്യാര്‍ഥികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അക്ഷി ശ്രീധര്‍ പറഞ്ഞു. ആദ്യം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് നാല് വിദ്യാര്‍ത്ഥികള്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. തിങ്കളാഴ്ച രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരായ വിദ്യാര്‍ത്ഥികളെല്ലാം ക്വാറന്റൈനിലാണ്. ഈ വിദ്യാര്‍ഥികളെ വീണ്ടും പരിശോധനക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥികളുടെ സ്രവ […]

മംഗളൂരു: തിങ്കളാഴ്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മംഗളൂരു കാവൂരിലെ സ്വകാര്യ നഴ്‌സിംഗ് കോളേജ് അടച്ചിട്ടു. ഇവിടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കാവൂരിലെ കോളേജില്‍ പഠിക്കുന്ന മറ്റ് വിദ്യാര്‍ഥികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അക്ഷി ശ്രീധര്‍ പറഞ്ഞു. ആദ്യം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് നാല് വിദ്യാര്‍ത്ഥികള്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. തിങ്കളാഴ്ച രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരായ വിദ്യാര്‍ത്ഥികളെല്ലാം ക്വാറന്റൈനിലാണ്. ഈ വിദ്യാര്‍ഥികളെ വീണ്ടും പരിശോധനക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥികളുടെ സ്രവ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related Articles
Next Story
Share it