കാസര്‍കോട് ജില്ലയില്‍ 640 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 12,220 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 640 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16.1 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 558 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5495 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 278 ആയി ഉയര്‍ന്നു. വീടുകളില്‍ 27386 പേരും സ്ഥാപനങ്ങളില്‍ 929 പേരുമുള്‍പ്പെടെ 28340 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 954 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5932 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

കാസര്‍കോട്: ജില്ലയില്‍ 640 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16.1 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 558 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5495 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 278 ആയി ഉയര്‍ന്നു. വീടുകളില്‍ 27386 പേരും സ്ഥാപനങ്ങളില്‍ 929 പേരുമുള്‍പ്പെടെ 28340 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 954 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5932 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു
93627 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 87381 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 12,220 പേർക്കാണ് രോഗബാധ സ്റ്റീരീകരിച്ചത്. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it