കോവിഡ്: വ്യാപാരിയടക്കം അഞ്ചുപേര്‍ കൂടി മരിച്ചു

കാസര്‍കോട്/കുമ്പള: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുമ്പളയിലെ വ്യാപാരിയടക്കം അഞ്ചുപേര്‍ കൂടി മരിച്ചു. കുമ്പളയിലെ വ്യാപാരി ബംബ്രാണ കക്കളയിലെ കെ.ബി യൂസഫ് (55), ബംബ്രാണ സ്വദേശി മൊയ്തു (45), അജാനൂര്‍ പഞ്ചായത്തിലെ സി. അബ്ദുല്‍റഹ്മാന്‍ (76), കുറ്റിക്കോല്‍ പഞ്ചായത്തിലെ ചോമു (63), പള്ളിക്കര പഞ്ചായത്തിലെ റുഖിയ (51) എന്നിവരാണ് മരിച്ചത്. യൂസഫ് കുമ്പള ബദിയടുക്ക റോഡിലെ സിറ്റി ഇലക്ട്രിക്കല്‍ കടയുടമയാണ്. മൂന്ന് ദിവസം മുമ്പ് പനി പിടിപെട്ട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് […]

കാസര്‍കോട്/കുമ്പള: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുമ്പളയിലെ വ്യാപാരിയടക്കം അഞ്ചുപേര്‍ കൂടി മരിച്ചു. കുമ്പളയിലെ വ്യാപാരി ബംബ്രാണ കക്കളയിലെ കെ.ബി യൂസഫ് (55), ബംബ്രാണ സ്വദേശി മൊയ്തു (45), അജാനൂര്‍ പഞ്ചായത്തിലെ സി. അബ്ദുല്‍റഹ്മാന്‍ (76), കുറ്റിക്കോല്‍ പഞ്ചായത്തിലെ ചോമു (63), പള്ളിക്കര പഞ്ചായത്തിലെ റുഖിയ (51) എന്നിവരാണ് മരിച്ചത്.
യൂസഫ് കുമ്പള ബദിയടുക്ക റോഡിലെ സിറ്റി ഇലക്ട്രിക്കല്‍ കടയുടമയാണ്. മൂന്ന് ദിവസം മുമ്പ് പനി പിടിപെട്ട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍. ബടുവന്‍-മറിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: ഇര്‍ഫാന, ഫവാസ്, ഫര്‍ഷാന, ഫായിസ്, അബ്ദുല്ല. മരുമക്കള്‍: ഹാരിസ് നാരമ്പാടി, ജലീല്‍ ആരിക്കാടി പി.കെ നഗര്‍.
മൊയ്തു കാസര്‍കോട്ടെ ഹോട്ടല്‍ ജീവനക്കാരനാണ്. 15 ദിവസം മുമ്പാണ് പനി പിടിപെട്ടതിനെ തുടര്‍ന്ന് മംഗളൂരൂവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മയ്യത്ത് ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. ഭാര്യ: താഹിറ. മക്കള്‍: സിദ്ദീഖ്, മുഫീദ, മുര്‍ഷിദ, അനസ്, പരേതനായ മിദ്‌ലാജ്.
ചിത്താരി സ്വദേശിയാണ് സി. അബ്ദുല്‍റഹ്മാന്‍. മുന്‍ പ്രവാസിയാണ്. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഷാഫി, മുനീര്‍, റാബിയ, ഫൗസിയ, ഹാജറ, സാജിദ, ഷബാന. മരുമക്കള്‍: ഫാത്തിമ, നജ്മ, ഹമീദ്, ഷഫീഖ്, അസീസ്, പരേതനായ ഹസൈനാര്‍, നസീര്‍.
ബേത്തൂര്‍പാറ കോമാളിയിലെ പരേതനായ എച്ച്. ചെമ്പന്റെ ഭാര്യയാണ് ചോമു. മക്കള്‍: തങ്കമണി, രാജന്‍, ശശികുമാര്‍, രാധ, പരേതനായ സുരേന്ദ്രന്‍. മരുമക്കള്‍: ശശി കുണ്ടംകുഴി, എം. മിനി, പി.കെ സിന്ധു, ഗോപാലന്‍ വെള്ളരിക്കുണ്ട്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 170നടുത്തെത്തിയിരിക്കുകയാണ്.

Related Articles
Next Story
Share it