കോവിഡ് വ്യാപനം: കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും എത്തുന്നു. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്ത സാഹചര്യത്തിലുള്ള കേന്ദ്ര സംഘത്തിന്റെ വരവ് ഗൗരവമുള്ളതാണ്. കേരളം അടക്കം ഏതാനും സംസ്ഥാനങ്ങള്‍ സംഘം സന്ദര്‍ശിക്കും. അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 3,04,58,521 ആയി. 853 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് മരണങ്ങള്‍ ഇതോടെ 4,00,312 ആയി. […]

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും എത്തുന്നു.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്ത സാഹചര്യത്തിലുള്ള കേന്ദ്ര സംഘത്തിന്റെ വരവ് ഗൗരവമുള്ളതാണ്. കേരളം അടക്കം ഏതാനും സംസ്ഥാനങ്ങള്‍ സംഘം സന്ദര്‍ശിക്കും. അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 3,04,58,521 ആയി.
853 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് മരണങ്ങള്‍ ഇതോടെ 4,00,312 ആയി.
കേരളത്തില്‍ ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെയായിരുന്നുവെങ്കില്‍ കേരളത്തില്‍ ഇത് 12,868 ആയിരുന്നു.

Related Articles
Next Story
Share it