കോവിഡ് ചികിത്സ തേടിയില്ല; മലയാളി ദമ്പതികള്‍ ചെന്നൈയില്‍ മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ചിട്ടും ചികിത്സ തേടാത്തതിനാല്‍ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ട മലയാളി ദമ്പതികള്‍ മരിച്ചു. കെ.കെ.നഗര്‍ നെസപ്പാക്കത്തു താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് താമ്പ്രത്ത് രവീന്ദ്രന്‍ (60), ഭാര്യ വന്ദന നായര്‍ (52) എന്നിവരാണു മരിച്ചത്. രവീന്ദ്രന്‍ എസ്.ആര്‍.എം ഗ്രൂപ്പ് മുന്‍ പി.ആര്‍.ഒയും വന്ദനകെ.കെ.നഗര്‍ വാണി വിദ്യാലയത്തിലെ അഡീഷനല്‍ വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ഇവര്‍ക്ക് മക്കളില്ല. നെസപ്പാക്കത്തെ ഫ്‌ളാറ്റില്‍ ഇവര്‍ മാത്രമാണ് താമസം. രണ്ടാഴ്ചയോളമായി പനിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ചികിത്സക്ക് […]

ചെന്നൈ: കോവിഡ് ബാധിച്ചിട്ടും ചികിത്സ തേടാത്തതിനാല്‍ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ട മലയാളി ദമ്പതികള്‍ മരിച്ചു. കെ.കെ.നഗര്‍ നെസപ്പാക്കത്തു താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് താമ്പ്രത്ത് രവീന്ദ്രന്‍ (60), ഭാര്യ വന്ദന നായര്‍ (52) എന്നിവരാണു മരിച്ചത്. രവീന്ദ്രന്‍ എസ്.ആര്‍.എം ഗ്രൂപ്പ് മുന്‍ പി.ആര്‍.ഒയും വന്ദനകെ.കെ.നഗര്‍ വാണി വിദ്യാലയത്തിലെ അഡീഷനല്‍ വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ഇവര്‍ക്ക് മക്കളില്ല. നെസപ്പാക്കത്തെ ഫ്‌ളാറ്റില്‍ ഇവര്‍ മാത്രമാണ് താമസം. രണ്ടാഴ്ചയോളമായി പനിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ചികിത്സക്ക് പോയില്ല. രണ്ട് പേരെയും വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് അവശ നിലയില്‍ കണ്ടത്. ആസ്പത്രിയിലെത്തുന്നതിനു മുമ്പേ രവീന്ദ്രന്‍ മരിച്ചു. കോളജ് കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന വന്ദന പിറ്റേന്നും മരിച്ചു.

Related Articles
Next Story
Share it