കോവിഡ് പ്രതിരോധം: കാസര്‍കോട് നഗരസഭയുടെ പ്രവര്‍ത്തനം ഫലം കണ്ടു

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ അതീവ ജാഗ്രതയോട് കൂടിയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ: വി.എം. മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത് മുനിസിപ്പല്‍ ജാഗ്രത സമിതി യോഗം വിലയിരുത്തി. വാര്‍ഡ്തല ജാഗ്രത സമിതികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ പോസിറ്റീവ് നിരക്കുകളുടെ കാര്യത്തില്‍ കുറവുണ്ടാകാന്‍ സഹായകരമായിട്ടുണ്ടെന്നും കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ ബോധവത്കരണവും സേവനവും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. നേരിട്ട് ഗൃഹ സന്ദര്‍ശനം കൂടാതെ സോഷ്യല്‍ മീഡിയകളിലൂടെയും ബോധവത്കരണം നടത്താന്‍ ജാഗ്രത സമിതികള്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ അതീവ ജാഗ്രതയോട് കൂടിയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ: വി.എം. മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത് മുനിസിപ്പല്‍ ജാഗ്രത സമിതി യോഗം വിലയിരുത്തി. വാര്‍ഡ്തല ജാഗ്രത സമിതികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ പോസിറ്റീവ് നിരക്കുകളുടെ കാര്യത്തില്‍ കുറവുണ്ടാകാന്‍ സഹായകരമായിട്ടുണ്ടെന്നും കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ ബോധവത്കരണവും സേവനവും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. നേരിട്ട് ഗൃഹ സന്ദര്‍ശനം കൂടാതെ സോഷ്യല്‍ മീഡിയകളിലൂടെയും ബോധവത്കരണം നടത്താന്‍ ജാഗ്രത സമിതികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതല്‍ വ്യാപനം നടന്ന വാര്‍ഡുകളില്‍ മൈക്രോ ക്ലസ്റ്ററുകള്‍ രൂപീകരിച്ചും മറ്റിടങ്ങളില്‍ ക്ലസ്റ്ററുകള്‍ക്ക് രൂപം കൊടുത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കോവിഡ് രോഗികള്‍ക്കാവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ കൗണ്‍സിലര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, മാഷ് ടീം അംഗങ്ങള്‍ വിതരണം ചെയ്തു വരുന്നു. 38 വാര്‍ഡുകള്‍ വിഭജിച്ച് 3 സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരേയും വാര്‍ഡില്‍ 5 വീതം എന്ന കണക്കില്‍ 190 ഓളം അധ്യാപകരേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
മാഷ് മീഡിയ അവതരിപ്പിക്കുന്ന 'പോരാളി' എന്ന പ്രതിവാര ഷോര്‍ട്ട് ഫിലിം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തി വരുന്നു. നഗര പ്രദേശത്തെ കോവിഡ് രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം നല്ല രീതിയില്‍ നടന്ന് വരുന്നു. മറ്റു രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വാടക നിരക്കില്‍ ഉപയോഗിക്കാവുന്ന കോ-വെഹിക്കിള്‍ സംവിധാനവും അവശ്യ ഘട്ടങ്ങളില്‍ സേവനം നടത്തുന്നുണ്ട്. നോഡല്‍ ഓഫീസര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ വാര്‍ റൂം, ഹെല്‍പ് ഡസ്‌ക് സേവന സന്നദ്ധതയോടെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു വരുന്നു.
വിദ്യാനഗര്‍ അസാപില്‍ ഏപ്രില്‍ 18ന് ആരംഭിച്ച സി.എഫ്.എല്‍.ടി.സിയില്‍ ഇതുവരെ 169 രോഗികളെ ശുശ്രൂഷിച്ചു.നിലവില്‍ 23 രോഗികള്‍ ചികിത്സ തേടുന്നുണ്ട്. രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണം, വളണ്ടിയര്‍ സേവനം, മുഴുവന്‍ സമയ ഡോക്ടറുടെയും, സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം നല്‍കി വരുന്നു. വിദ്യാനഗര്‍ നെല്‍ക്കളയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡി.സി.സി.(ഡൊമിസിലിയറി കെയര്‍ സെന്റര്‍) യില്‍ മൊത്തം 27 പേരെയാണ് പാര്‍പ്പിച്ചത്. വനിതകള്‍ക്ക് വേണ്ടി തുടങ്ങിയ ഡി.സി.സി യില്‍ നിലവില്‍ 21 പേര്‍ ചികിത്സ തേടുന്നുണ്ട്. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും തുടര്‍ച്ചയായ 6 ദിവസങ്ങളില്‍ വാഹന പ്രചരണം നടത്തി. റോട്ടറി ക്ലബ്ബും നഗരസഭയുമായി സഹകരിച്ച് വാഹന പ്രചരണം നടത്തി.
വൈസ് ചെയര്‍പേര്‍സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി ആര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.മനോഹര്‍, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രാജാറാം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിതേഷ് കുമാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാരായ പി. ബി. ബഷീര്‍, ഹരികൃഷ്ണന്‍ കെ, മാഷ് കോര്‍ഡിനേറ്റര്‍ അനിത, വാര്‍ റൂം നോഡല്‍ ഓഫീസര്‍ ജോണ്‍ പോള്‍, എസ്.സി. പ്രമോട്ടര്‍ സുനില്‍ കുമാര്‍, സന്തോഷ് സംബന്ധിച്ചു

ചലഞ്ചിലേക്ക് ലഭിച്ചത് 3.20 ലക്ഷം രൂപ, നിരവധി ഉപകരണങ്ങള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ മെയ് 20ന് ആരംഭിച്ച കോവിഡ്-19 ചാലഞ്ചിന് മികച്ച പ്രതികരണം. ഇത് വരെ 3.20 ലക്ഷം രൂപയും 78 ഓക്‌സി മീറ്റര്‍, 39 ഫെയ്‌സ് ഷീള്‍ഡ്, 300 മെഡിക്കല്‍ മാസ്‌ക്, 30 വാഷബിള്‍ പി.പി.ഇ കിറ്റ് എന്നിവ വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചാലഞ്ച് ഫണ്ടിലേക്ക് സംഭാവനയായി നല്‍കി. ഒന്നാം ഘട്ടത്തില്‍ ഓക്‌സി മീറ്റര്‍, ഫെയ്‌സ് ഷീള്‍ഡ്, മെഡിക്കല്‍ മാസ്‌ക് അടങ്ങുന്ന കിറ്റ് മുഴുവന്‍ വാര്‍ഡുകള്‍ക്കും വിതരണം ചെയ്തു. കൂടാതെ വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു.

Related Articles
Next Story
Share it