കോവിഡ് പ്രതിദിന കേസ് 3 ലക്ഷത്തിനടുത്ത് ; പ്രധാനമന്ത്രി നിര്‍ണായക യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് അതിരൂക്ഷമായ തരത്തില്‍ കോവിഡ് വ്യാപനം തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. അടിയന്തിര സാഹചര്യം വിലയിരുത്താനും തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായക യോഗം വിളിച്ചു. അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിനെ കുറിച്ചാണ് ആലോചിച്ചതെങ്കിലും ആദ്യപടിയായി ഒരാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് രോഗ വ്യാപനം […]

ന്യൂഡല്‍ഹി: രാജ്യത്ത് അതിരൂക്ഷമായ തരത്തില്‍ കോവിഡ് വ്യാപനം തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. അടിയന്തിര സാഹചര്യം വിലയിരുത്താനും തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായക യോഗം വിളിച്ചു. അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിനെ കുറിച്ചാണ് ആലോചിച്ചതെങ്കിലും ആദ്യപടിയായി ഒരാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് രോഗ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഈ സമയത്ത് 2,73,810 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം 1,619 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1,78,769 ആണ്. പ്രധാനമന്ത്രി വിളിച്ച നിര്‍ണായക യോഗത്തിന്റെ തീരുമാനം എന്തായിരിക്കും എന്നറിയാന്‍ സംസ്ഥാനങ്ങള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
രാജ്യവ്യാപക സമ്പൂര്‍ണ്ണ ലോക്ഡൗണിന് സാധ്യതയില്ല. സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ഡൗണുകള്‍ക്ക് നിര്‍ബന്ധിതരായേക്കും.